സബ് ട്രഷറി സൂപ്രണ്ടിന്റെ ഒപ്പിട്ടു വ്യാജ രേഖ ചമച്ചു ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസ് ലെ പ്രതി അറസ്റ്റിൽ
മ്യൂസിയം : രാജേഷ് എന്ന വ്യക്തിക് PWD കോൺട്രാക്ട് പുതുക്കാനുള്ള സർട്ടിഫിക്കറ്റ് റെഡി ആകാൻ ട്രഷറി യിൽ ഒന്നരലക്ഷം രൂപ അടയ്ക്കണം എന്ന് കാണിച്ചു രാജേഷിന്റെ കൈയിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങുകയും ആ പണം ട്രഷറി യിൽ അടച്ചു എന്ന് കാണിച്ചു സബ് ട്രഷറി സൂപ്രണ്ടിന്റെ ഒപ്പിട്ടു വ്യാജ ഒപ്പിട്ട റെസിപ്റ്റ് തയ്യാറാക്കി രാജേഷ് എന്ന വ്യക്തിക് കൊടുക്കുകയും ചെയ്ത കേസിലെ പ്രതിയായ തൈക്കാട് വില്ലേജിൽ വഴുതക്കാട് വാർഡിൽ ബീക്കൻ ഗ്രീസ് ഫ്ലാറ്റ് no 14 ഇൽ താമസം നൗഷാദ് മകൻ ഷിയാസ് age 30 നെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത് പൈസ അടിച്ചിട്ടും ലൈസൻസ് കിട്ടാത്തത് കൊണ്ട് റെസിപ്റ്റ് മായി രാജേഷും സുഹൃത്തും ട്രഷറി ഇൽ വന്നു കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇയാൾ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയത്. ഈ സമയത്താണ് ട്രഷറി ഉദ്യോഗസ്ഥനും റെസിപ്റ്റ് വ്യാജമാണെന്നും അതിൽ തന്റെ ഒപ്പ് വ്യാജമാണെന്നും മനസ്സിലാക്കുന്നത് Acp സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ ci വിമൽ,si മാരായ വിപിൻ, ബാല സുബ്രമണ്യം, സൂരജ്, cpo മാരായ മനോജ്, വൈശാഗ്, അരുൺ എന്നിവരടങ്ങിയ സംഗമാണ് പ്രതിയെ പിടി കൂടിയത്.