കാണാതായ കുറ്റിച്ചൽ സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തിരുവനന്തപുരം /കാട്ടാക്കട : കാണാതായ കുറ്റിച്ചൽ സ്വദേശിനിയെ തിരുനെൽവേലിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ‘കുറ്റിച്ചൽ തച്ചൻകോട് തടത്തരികത്തിൽ വീട്ടിൽ ഫിലോമിനയുടെ മകൾ ത്രേസ്യ (60)യാണ് മരിച്ചത്.ജൂലായ് ഒന്നു മുതൽ ത്രേസ്യയെ കാണാതായതായി നെയ്യാർഡാം പോലീസിൽ പരാതി ലഭിച്ചിരുന്നു. തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിൽ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം സമീപവാസികൾ കണ്ടത്. തുടർന്ന് നെയ്യാർഡാം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയിൽ അത് ത്രേസ്യയുടെ മൃതദേഹമാണെന്നു തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ തിരുനൽവേലി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.വ്യവരങ്ങളുടെ അടിസ്ഥാനത്തിൽ ത്രേസ്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം. ഇവർ ഇടയ്ക്ക് വർക്കലയിൽ എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.