അമരവിള എക്സൈസ് പുതിയ ഓഫീസ് ഉദ്ഘാടനം

Spread the love

നെയ്യാറ്റിൻകര : നീണ്ട കാത്തിരിപ്പിനൊടുവിൽ അമരവിള എക്സൈസ് റേഞ്ച് ഓഫീസിൻ്റെ പുതിയ മന്ദിരം തുറന്നു . മന്ദിരത്തിൻ്റെ ഉദ്ഘാടനം എക്സൈസ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. പുതിയ കെട്ടിടം എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തനം കഴിയുമെന്നും. അടുത്ത ദിവസവങ്ങളിൽ എക്സൈസ് സേനയെ ശക്തിപ്പെടുത്താനുള്ള നിർണ്ണായകമായ തീരുമാനങ്ങൾ സർക്കാർ എടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാറിൻ്റെ ലഹരിക്കെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനാ പുതിയ കെട്ടിടം. നിലവിൽ വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവൃത്തിച്ച ഓഫീസ് പുതുതായി പണികഴിപ്പിച്ച കെട്ടിടം ഒരു മുതൽക്കൂട്ടാകമെന്നും മന്ത്രി പറഞ്ഞു. അതേസമയം മുൻപ് ഇതോ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന എക്സൈസ് റേഞ്ച് ഓഫീസിൻ്റെ പഴയ കെട്ടിടം കാലപ്പഴക്കം മൂലണ്ടായ ബലക്ഷയം കാരണം ഉപയോഗയോഗ്യമല്ലാതാവുകയും 2022 -ൽ പ്രസ്തു ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. തുടർന്ന് പഴയ കെട്ടിടം പൊളിച്ചു മാറ്റി ഒരു കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പൊതുരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് പദ്ധതി നിർവഹണം നടത്തിയത് യോഗത്തിൽ എംഎൽഎമാരായ കെ ആൻസലൻ , സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി, നെയ്യാറ്റിൻകര നഗരസഭാ ചെയർ പേഴ്സൺ ഡബ്ലി യു ആർ ഹീബ, വൈസ് ചെയർമാൻ കെ കെ ഷിബു, കൗൺസിലർമാരായ റ്റി എസ് ബിജു , മേരി ഫാത്തിമ, സിപിഐഎം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ , അഡീഷണൽ സെക്രട്ടറി കെ ആർ ജ്യോതിലാൻ ഐഎഎസ് , എഡിജിപി എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാർ ഐപിഎസ്, അഡീഷണൽ എക്സൈസ് കമ്മീഷണർ ജെ കിഷോർ കുമാർ ഐപിഎസ്, പി ഇന്ദു സൂപ്രണ്ടിംഗ് എഞ്ചിനീയർ പൊതുമരാമത്ത്, കെഎസ്ഇഒഎ സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻകുമാർ, കെഎസ്ഇഎസ്എ റ്റി സജുകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *