ദന്താരോഗ്യവും ആയുസ്സും തമ്മിൽ ബന്ധമുണ്ടോ…? ചില്ലറക്കാര്യമല്ല ‘ഓറൽ ഹൈജീൻ’, പഠനം പറയുന്നത്
ഒരു വ്യക്തിയുടെ ദന്താരോഗ്യം അവരുടെ മൊത്തത്തിലുള്ള ആയുസ്സുമായി ബന്ധപ്പെട്ട് പ്രധാനമാണെന്ന് കണ്ടെത്തൽ. ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബി.എം.സി ഓറൽ ഹെൽത്ത് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.75 വയസും അതിൽ കൂടുതലുമുള്ള 190,000-ൽ അധികം മുതിർന്നവരുടെ ദന്താരോഗ്യവുമായി സംബന്ധിച്ച രേഖകൾ ഗവേഷകർ പരിശോധിച്ചു. ആരോഗ്യകരമായ പല്ലുകളും പ്രൊഫഷണലായി ഫിൽ ചെയ്ത പല്ലുകളും മരണനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.പ്രകൃതിദത്തമായ പല്ലുകൾ എത്രയെണ്ണം അവശേഷിക്കുന്നു എന്നത് മാത്രമല്ല കണക്കാക്കേണ്ടത്. മറിച്ച്, ഫിൽ ചെയ്ത പല്ലുകളുടെ കാര്യവും പരിഗണിക്കാം. മോശം ദന്താരോഗ്യം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നു.കാവിറ്റിയുള്ളതും നഷ്ടപ്പെട്ടതുമായ പല്ലുകൾ മൂലമുണ്ടാകുന്ന വീക്കം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ട്. കൂടാതെ, പല്ല് നഷ്ടപ്പെടുന്നത് ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കാനും ഇത് പോഷകാഹാരത്തെ ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ, പല്ലുകൾ ആരോഗ്യകരമായി സംരക്ഷിക്കുന്നത് ദീർഘകാല ആരോഗ്യപരമായ അപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനം വ്യക്തമാക്കുന്നു.*പല്ലുകളുടെ സംരക്ഷണത്തിന് ചില കാര്യങ്ങൾ*രാവിലെയും രാത്രിയും ബ്രഷിംഗ് ശീലമാക്കുക.ദിവസത്തിൽ ഒരുവട്ടം ഫ്‌ളോസിങ്ങ് (Dental Flossing) ശീലമാക്കുക. ഇത് നിങ്ങളുടെ പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ സഹായിക്കുന്നു.ചായ, കാപ്പി, റെഡ്‌വൈൻ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. നിങ്ങളുടെ പല്ലുകളിൽ കറ (Stains) വരുവാന് ഇവ കാരണമാകുന്നു.ആൽക്കഹോൾ, സിഗരറ്റ്, പാൻപരാഗ് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.മൂന്ന് മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റി പുതിയതാക്കുക.പ്രമേഹം, രക്തസമ്മർദ്ധം തുടങ്ങിയ ജീവിതതൈശലി രോഗങ്ങൾ നിയന്ത്രണവിധേയമാക്കുക.ധാരാളം വെള്ളം കുടിക്കുക.

