റേഷൻ കാർഡുകൾ മരവിപ്പിക്കുന്നു; കേന്ദ്രത്തിന് കത്തയക്കാൻ കേരളം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡുകൾ മരവിപ്പിച്ചേക്കുമെന്ന് ആശങ്ക. 6 മാസത്തിനിടെ ഒരു തവണ പോലും റേഷൻ വാങ്ങാത്ത 48,000 കാർഡുകളാണ് മരവിപ്പിക്കാൻ സാധ്യതയുള്ളത്. എന്നാൽ ഈ നീക്കത്തെ എതിർക്കാനാണ് സർക്കാർ തീരുമാനം. ഈ നീക്കത്തെ എതിർത്ത് കേന്ദ്രത്തിനു കത്തയയ്ക്കാൻ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. രാജ്യമാകെ 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ കാർഡ് മരവിപ്പിച്ചേക്കുമെന്നാണ് വിവരം.കേന്ദ്ര സർക്കാർ പദ്ധതിയായ സ്കീം ഫോർ മോഡേനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ (സ്മാർട് പിഡിഎസ്) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റേഷൻ കാർഡുകൾ മരവിപ്പിക്കുന്നത്. കാർഡിലെ മുഴുവൻ അംഗങ്ങളും 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ പോസ് യന്ത്രത്തിൽ ബയോ മെട്രിക് ഇ കെവൈസി നടത്തിയാൽ കാർഡുകൾ പുന:സ്ഥാപിക്കുന്നതാണ്. അല്ലാത്ത പക്ഷം അവ റദ്ദാക്കും.എതിർപ്പ് എന്തുകൊണ്ട്?കാർഡുടമകളുടെ മുഴുവൻ വിവരങ്ങളും സ്മാർട് പിഡിഎസ് പദ്ധതിയുടെ ഭാഗമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് മുൻഗണനാ വിഭാഗത്തിലെ 5370 മഞ്ഞ, 38,909 പിങ്ക് കാർഡുടമകൾ റേഷൻ വാങ്ങിയിട്ടില്ല. കേന്ദ്ര സർക്കാർ സൗജന്യമായി റേഷൻ നൽകുന്ന ഈ 2 വിഭാഗം കാർഡിലുമായി 66,701 ഗുണഭോക്താക്കളുണ്ട്. സ്മാർട് പിഡിഎസിന്റെ ഭാഗമായി മുൻഗണനാ കാർഡുകളായ മഞ്ഞയും പിങ്കും റദ്ദാക്കപ്പെട്ടാൽ കേന്ദ്ര വിഹിതത്തിലും ആനുപാതികമായി കുറവുണ്ടാകുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്.മറ്റ് കാർഡുകളിൽ റേഷൻ വാങ്ങാത്തവരായി ധാരാളം പേർ ഉണ്ട്. കണക്ക് അനുസരിച്ച് സംസ്ഥാനത്ത് മുൻഗണനയിതര വിഭാഗത്തിലെ നാലായിരത്തോളം നീല, വെള്ള കാർഡ് ഉടമകളും 6 മാസത്തിലേറെയായി റേഷൻ വാങ്ങുന്നില്ല. അതേസമയം ഈ കാർഡുകൾ റദ്ദാക്കിയാലും വിഹിതം കുറയില്ല.ഒക്ടോബർ മാസത്തിലെ റേഷൻ വിതരണംഒക്ടോബർ 1, 2 ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2026 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 3 (ശനിയാഴ്ച) മുതൽ ആരംഭിക്കും. അന്ത്യോദയ അന്ന യോജന കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.മുൻ​ഗണന വിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *