തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; ഓഫീസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു, പിന്നിൽ ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ രാത്രിയോ പുലര്‍ച്ചെയോ ആണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ബിജെപി കടുത്ത അമർഷമാണ് മുൻപോട്ട് വെച്ചത്. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. ബിജെപിയുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.ഇതിന്റെ ഭാഗമായി ബിജെപിയും യുവമോര്‍ച്ചയും നടത്തിയ അക്രമമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഡിസിസി ഓഫീസ് ആക്രമിച്ചതിൽ കോൺഗ്രസ് പ്രതിഷേധിക്കുമെന്നും മന്ത്രിമാരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സംഭവസ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്നാണ് വിവരം.ഒരു പ്രകോപനവുമില്ലാതെ ബിജെപി കോണ്‍ഗ്രസിന് മേല്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ പറഞ്ഞു. ഇന്നലെ രാത്രി നടന്ന ആക്രമണം ഇന്ന് രാവിലെയാണ് അറിയുന്നത്. നെയ്യാറ്റിന്‍ക്കരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോണ്‍ഗ്രസുകാരെ ഭീഷണിപ്പെടുത്തിയെന്നും ശക്തന്‍ പറഞ്ഞു. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോട്ടറിനോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.നെയ്യാറ്റിന്‍കര, പാലിയോട് ജംഗ്ഷനിലെ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിനും ഇന്ന് പുലർച്ചെ തീവെച്ചിരുന്നു. സംഭവത്തിൽ ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തി നശിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടർ പുറത്ത് വിട്ടിരുന്നു. രാത്രി പാര്‍ട്ടി ഓഫീസിന് പിന്നിലൂടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.കയ്യില്‍ കരുതിയിരുന്ന ദ്രാവകം ഫ്‌ളക്‌സ് ബോര്‍ഡില്‍ ഒഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്‌ളക്‌സുകള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം ഇവിടെ ബിജെപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *