കൂട്ടായ്മയുടെ പതിനാലാമത്തെ വാർഷികത്തോട് അനുബന്ധിച്ച് ഹോസ്പിറ്റലിൽ രോഗികൾക്ക് വസ്ത്രവും ആഹാരവും വിതരണം ചെയ്തു..

Spread the love

കൊയ്ത്തൂർക്കോണം മതസൗഹാർദ്ദ കൂട്ടായ്മയുടെ പതിനാലാമത് വാർഷികആഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ ഒമ്പതാം വാർഡിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് പുതുവസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്തു ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ ഒമ്പതാം വാർഡിൽ കഴിയുന്നവരേയും പങ്കാളികളാക്കി
ബഹുമാനപ്പെട്ട ശ്രീ കരകുള കൃഷ്ണപിള്ള ബഹു എക്സ് എംഎൽ എ ശ്രീ എം എ വാഹിദ് ശ്രീ അഭിലാഷ് ആർ നായർ ശ്രീ തമ്പാനൂർ ഹരി ശ്രീ പൊടിമോൻ അഷ്റഫ് ശ്രീ ജയചന്ദ്രൻ നേതാജിപുരം രാജു ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ മഹത് കർമ്മത്തിന് സാക്ഷ്യം വഹിച്ചു മതസൗഹാർദ്ദ കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീ കൊയ്ത്തൂർ കോണം സുന്ദരൻ ഈ മഹനീയ കർമ്മത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *