പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന വസ്തുത

Spread the love

നമുക്കെല്ലാവര്‍ക്കുമുള്ള ഒരു തെറ്റായ ധാരണയാണ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന വസ്തുത. അതുകൊണ്ട് തന്നെ, കുട്ടികള്‍ക്കുമെല്ലാം നമ്മള്‍ പാല് നിര്‍ബന്ധിച്ച് നല്‍കാറുണ്ട്. നമുക്കിടയില്‍ പലരും രാവിലെയും വൈകുന്നേരങ്ങളിലും പാല് കുടിക്കുന്നത് ശീലമാക്കാറുണ്ട്. എന്നാല്‍, അവര്‍ക്കെല്ലാം ഒരു മുന്നറിയിപ്പാണ് പുതിയ പഠനങ്ങള്‍ നല്‍കുന്നത്.ആരോഗ്യം നന്നാക്കാന്‍ പാല്‍ കുടിക്കാറുണ്ടെങ്കില്‍ പെട്ടെന്ന് ആ ശീലത്തോട് ഗുഡ്ബൈ പറഞ്ഞേക്കൂ. പാല്‍ ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പാല്‍ മാത്രമല്ല, വെണ്ണ, മറ്റ് പാലുത്പ്പന്നങ്ങള്‍ എന്നിവ അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു.പാലും പാല് കൊണ്ട് ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങളും എല്ലുകള്‍ ക്ഷയിക്കുന്നതിനും വേഗത്തില്‍ വാര്‍ദ്ധക്യം ബാധിക്കുന്നതിനും കാരണമാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദിവസവും മൂന്ന് ഗ്ലാസ് പാല്‍ കുടിക്കുന്ന സ്ത്രീകളില്‍ എല്ല് തേയ്മാനം കൂടുതലാണ് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *