മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്
മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി നീക്കം ചെയ്യാറുണ്ടോ? എന്നാൽ ഇനി ആ ശീലം വേണ്ട, കാരണം ഉള്ള് പോലെ തന്നെ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്കും. അവ നീക്കം ചെയ്യുന്നത് 20 ശതമാനം വരെ പോഷകങ്ങളെ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു.മധുരക്കിഴങ്ങ് മണ്ണിനുള്ളില്‍ വളരുന്നതിനാൽ ചെളിയും കീടനാശിനികളും തൊലിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം. വെജിറ്റബിൾ ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നന്നായി വൃത്തിയാകാന്‍ സഹായിക്കും.

