തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് യൂത്ത് കോൺഗ്രസ്സും ,പോലീസും; ഹോസ്റ്റലിലേയ്ക്ക് കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്;വിദ്യാത്ഥികളുടെ തല തല്ലിപൊളിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി വിദ്യാർഥികളെ തല്ലിച്ചതച്ച് പൊലീസ്. യൂത്ത് കോൺ​ഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് ചെയ്യുകയായിരുന്നു. അതിക്രൂര മർദനത്തിൽ മൂന്ന് വിദ്യർഥികളുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു.ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് വ്യാപക അക്രമം നടന്നത്. മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴേക്കും പ്രവർത്തകർ തീപ്പന്തം ഹോസ്റ്റലിന് അകത്തേക്ക് എറിയുകയായിരുന്നു. തുടർന്നാണ് ഇരുവിഭാ​ഗവും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്ക് തീപ്പന്തമെറിയുകയും തീപടരുകയും ചെയ്തു. പൊലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്നാണ് ആദ്യഘട്ടത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ഹൾ നടത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി പൂർണമായും തീയണയ്ക്കുകയായിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകർക്കും ഹോസറ്റലിലുള്ള മറ്റ് വിദ്യാർഥികൾക്കും നേരെ കല്ലെറിയുകയായിരുന്നു.സഹകരിച്ചിട്ടും പൊലീസ് കടന്നുകയറി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. തന്നെ വധിക്കാനും എസ്എഫ്ഐ പ്രവർത്തകരുടെ തലതല്ലിപ്പൊളിക്കാനും തീരുമാനിച്ചുറപ്പിച്ചാണ് പൊലീസ് പദ്ധതിയിടുന്നതെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പൊലീസിന്റെയും, കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടേയും ആക്രമണത്തിൽ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *