ഗവർണർ ഇന്ന് തൊടുപുഴയിൽ; ഇടുക്കി ജില്ലയിൽ എൽഡിഎഫിന്റെ ഹർത്താൽ, രാജ്ഭവനിലേക്ക് മാർച്ച്

Spread the love

ഇടുക്കി: ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ പുതിയ പോര്‍മുഖമായി ഇടുക്കി. എല്‍ഡിഎഫ് പ്രതിഷേധങ്ങള്‍ക്കിടെ ആരിഫ് മുഹമ്മദ് ഖാന്‍ കനത്ത സുരക്ഷയില്‍ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്. 11 മണിക്കാണ് പരിപാടി. പ്രതിഷേധത്തിന് സാധ്യയുള്ളതിനാല്‍ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭൂപതിവ് ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് ഇടുക്കിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.രാജ്ഭവനിലേക്ക് പതിനായിരം കര്‍ഷകരെ അണിനിരത്തിയുള്ള എല്‍ഡിഎഫിന്റെ മാര്‍ച്ചും ഇന്ന് രാവിലെ നടക്കും.10,000 കര്‍ഷകരെ അണിനിരത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കണ്‍വീനര്‍, ഘടക കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഇടുക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാര്‍ച്ചില്‍ ഗവര്‍ണര്‍ പങ്കെടുക്കുമ്പോഴാണ് കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ച്. ഭൂമി പതിവ് നിയമവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിക്കാത്തത് കൊണ്ടാണ് ബില്ലില്‍ ഒപ്പിടാത്തത് എന്നുമാണ് രാജ്ഭവന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *