യുഎഇ യാത്രക്കാര്‍ക്കായി വാതിലുകള്‍ തുറന്ന് ഇന്ത്യ
അബുദബി: യുഎഇ യാത്രക്കാര്‍ക്കായി വാതിലുകള്‍ തുറന്ന് ഇന്ത്യ. വിസ ഓണ്‍ അറൈവല്‍ പ്രോഗ്രാമിലേക്ക് മൂന്ന് വിമാനത്താവളങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ആറ് ഹബുകളിലേക്ക് കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളെയും കൂടി ചേര്‍ത്തൂ.യുഇഎ പൗരന്മാര്‍ക്ക് ടൂറിസം, ബിസിനസ്, കോണ്‍ഫറന്‍സുകള്‍, മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കായി ഇന്ത്യയിലേക്ക് എളുപ്പത്തിലും വേഗത്തിലും പ്രവേശനം അനുവദിക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളരുന്ന ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം.ഈ ഒമ്പത് വിമാനത്താവളങ്ങള്‍ന്യൂഡല്‍ഹിമുംബൈകൊല്‍ക്കത്തചെന്നൈബെംഗളൂരുഹൈദരാബാദ്കൊച്ചികോഴിക്കോട്അഹമ്മദാബാദ്ഇന്ത്യന്‍ ഇ വിസയോ സാധാരണ പേപ്പര്‍ വിസയോ നേടിയ യുഎഇ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണെന്ന് അബുദാബിയലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.


