സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി : ലൈഫ് മിഷനേയും ബാധിക്കുന്നു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനേയും ബാധിക്കുന്നു. ഇതുവരെ ആകെ ചെലവഴിച്ചത് 2.69% മാത്രമാണ്. 717 കോടി രൂപയുടേതാണ് പദ്ധതി. ഗ്രാമ പ്രദേശങ്ങളില്‍ പദ്ധതി ചിലവ് 2.94% നഗരപ്രദേശങ്ങളില്‍ 2.01% ചെലവഴിച്ചു. പലയിടത്തും നല്‍കാന്‍ ഫണ്ടില്ല.പലയിടത്തും വീട് നിര്‍മ്മാണവും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. പഞ്ചായത്ത് ലിസ്റ്റില്‍ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി തീരാത്ത വീടും പലിശക്കെണിയുമായി പ്രതിസന്ധിയിലാണ് ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്.തറകെട്ടും മുന്‍പ് 40000 രൂപ, തറ നിര്‍മ്മിച്ച് കഴിഞ്ഞാലുടന്‍ 1,60,000 രൂപ, ഭിത്തി നിര്‍മ്മാണത്തിന് ശേഷം ഒരു ലക്ഷം, അവസാന ഗഡുവായി ഒരു ലക്ഷം രൂപ എന്നിങ്ങനെ നാല് ഗഡുവായാണ് ലൈഫ് പദ്ധതിയില്‍ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നത്. ഇടതടവില്ലാതെ പണമെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല പഞ്ചായത്തുകളിലും പണമെത്താത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വീട് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *