കരളിനെ കേടാക്കാതെ കൊഴുപ്പ് ഉരുക്കാം; ഈ അളവിൽ കട്ടൻ കാപ്പി കുടിക്കൂ
വ്യായാമത്തിന് മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നത് പലരുടെയും ഒരു ശീലമായി മാറിയിരിക്കുന്നു. പലപ്പോഴും വേഗത്തിൽ കൊഴുപ്പ് കുറയ്ക്കാനുള്ള ഒരു കുറുക്കുവഴിയായി അത് കണക്കാക്കപ്പെടുന്നു. എന്നാൽ, ഡൽഹി അപ്പോളോയിലെ ഡോ.അൻഷുമാൻ കൗശൽ, ഫിറ്റ്നസ് പ്രേമികൾ ഈ ശീലം പിന്തുടരുന്നത് ഇതിന്റെ പിന്നിലെ ശാസ്ത്രം മനസിലാക്കാതെയാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലരും കഫീൻ ശക്തമായ കൊഴുപ്പ് കത്തിക്കുന്ന സപ്ലിമെന്റായി പ്രവർത്തിക്കുന്നുവെന്ന് കരുതുന്നതായി അദ്ദേഹം ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. പ്രോട്ടീൻ ഷേക്കുകൾ പേശികളുടെ വീണ്ടെടുക്കലിന് സഹായിക്കുന്നതുപോലെ കാപ്പി കൊഴുപ്പ് ഉരുക്കുമെന്ന് വിശ്വസിച്ചുകൊണ്ട്, വസ്തുതകൾ പരിശോധിക്കാതെ ആളുകൾ ഈ ശീലം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഫീൻ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുമെങ്കിലും, തെറ്റായ അളവ് കരൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.*കട്ടൻ കാപ്പി കൊഴുപ്പ് ഉരുക്കുന്നതിനെ എങ്ങനെ സഹായിക്കുന്നു.*കട്ടൻ കാപ്പി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, അത് ഉപാപചയ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനാലാണ്. കരളിൽ കൊഴുപ്പിനെ കൂടുതൽ കാര്യക്ഷമമായി പ്രോസസ് ചെയ്യാൻ സഹായിക്കുന്ന പ്രധാന സംയുക്തങ്ങളാണ് കഫീനും ക്ലോറോജെനിക് ആസിഡും. ഒരു ദിവസം രണ്ട് മുതൽ നാല് വരെ കപ്പ് കാപ്പി കൊഴുപ്പ് കുറയ്ക്കാനും എൻസൈമിന്റെ അളവ് മെച്ചപ്പെടുത്താനും കൊഴുപ്പ് കോശങ്ങളുടെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ പിന്തുണയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ, ഇത് ശരിയായ അളവിൽ മാത്രം കുടിക്കുമ്പോഴാണ് ഫലം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. *കഫീന്റെ സുരക്ഷിതമായ പരിധി കവിഞ്ഞാൽ എന്ത് സംഭവിക്കും.*ഉപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്ന അതേ കഫീൻ അമിതമായി കഴിച്ചാൽ അഡ്രിനാലിൻ, കോർട്ടിസോൾ, ഹൃദയമിടിപ്പ് എന്നിവ വർധിപ്പിക്കുമെന്നും ഇത് ശരീരത്തെ വ്യായാമത്തിന് തയ്യാറെടുക്കുന്നതിനുപകരം സമ്മർദാവസ്ഥയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കാപ്പി ഒരു മരുന്ന് പോലെയാണ് പ്രവർത്തിക്കുന്നത്, ഏതൊരു മരുന്നിനെയും പോലെ, അത് മരുന്നായി പ്രവർത്തിക്കണോ അതോ വിഷമായി മാറണോ എന്ന് ഡോസേജ് തീരുമാനിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതമായ അളവ് മറികടക്കുന്നത് ഉറക്കമില്ലായ്മ, ഹൃദയമിടിപ്പ്, അസിഡിറ്റി, മൈഗ്രെയ്ൻ, കാൽസ്യം നഷ്ടം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജിമ്മിൽ പോകുന്ന ചിലർ വ്യായാമത്തിന് മുമ്പ് ആറ് കപ്പ് വരെ കുടിക്കുന്നുണ്ടെന്നും ഇത് കൊഴുപ്പ് കുറയ്ക്കുന്നത് മെച്ചപ്പെടുത്തുന്നില്ലെന്നും പകരം ആരോഗ്യ അപകടസാധ്യതകൾ വർധിപ്പിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.*സുരക്ഷിതമായ അളവ്.*ഒരു ദിവസം മൂന്ന് മുതൽ നാല് കപ്പ് വരെ കാപ്പി വരെ നിലനിർത്താൻ ഡോ.കൗശൽ ആവശ്യപ്പെട്ടു. ഇത് ഏകദേശം 300–400 മില്ലിഗ്രാം കഫീൻ ആണ്, പരമാവധി സുരക്ഷിത പരിധി. ഇതിനപ്പുറം പോകുന്നത് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നില്ല, മറിച്ച് നാഡീവ്യവസ്ഥയെ ബുദ്ധിമുട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ദിവസവും രണ്ടോ മൂന്നോ കപ്പ് മധുരമില്ലാത്ത കട്ടൻ കാപ്പി മാത്രം കുടിക്കുക, പഞ്ചസാരയും ക്രീമും ഒഴിവാക്കുക, കൊഴുപ്പ് കത്തിക്കുന്നത് കഫീനെ മാത്രമല്ല, ശരിയായ ഉപാപചയ ശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

