അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും കഞ്ചാവുമായി യുവാവിനെ പിടികൂടി
നെയ്യാറ്റിൻകര : അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും 32.115 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. തമിഴ്നാട് സ്വദേശി ശരവണൻ (39)നെയാണ് എക്സൈസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വോൾവോ ബസ് എക്സൈസ് പരിശോധന നടത്തിയപ്പോഴാണ് യുവാവിന്റെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ആർ അനിൽകുമാർ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടമാരായ (ഗ്രേഡ്) എൻ ആർ രാജേഷ്, പ്രെവെന്റീവ് ഓഫീസർ സതീഷ്കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ആർ ജെ രഞ്ജിത് , ആർ എസ് സജിത തുടങ്ങിയവർ ഉണ്ടായിരുന്നു.

