ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസ്; കെജരിവാളിന് ജാമ്യം
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം.ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുമാണ് ജാമ്യവ്യവസ്ഥ.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.ഇഡി എട്ടുതവണ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും കെജരിവാള്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മദ്യനയക്കേസില്‍ കെജരിവാളിനോട് ആദ്യമായി ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദേശിച്ചത്.സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.