തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Spread the love

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഒരു സ്ഥാനാര്‍ഥി ഒന്നിലധികം നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുന്നത്.പരിശോധനയ്ക്ക് ശേഷം സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പരിശോധന സമയത്ത് സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നി വര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി നില്‍ക്കാവുന്നതാണ്.സൂക്ഷ്‌മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രിക പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും. നാമനിർദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തി ആണ് ഒരു സ്ഥാനാർഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. നാമനിർദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24നാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും. റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക.സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കായി 1,08,580 പേരുടെ പത്രികകൾ ആണ് ലഭിച്ചത്. ഇതിൽ 57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്. തിരുവനന്തപുരത്ത് ഒരു ട്രാൻസ്ജെൻഡറും പത്രിക നൽകി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ് (13,595). ഏറ്റവും കുറവ് വയനാട്ടിലും (3,180). അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേരാണ് പത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *