തൃശ്ശൂരിൽ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
തൃശ്ശൂരിൽ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അതിരപ്പിള്ളി ആനമല മലക്കപ്പാറ റോഡ് നിർമാണത്തിനിടെയാണ് അപകടം. വെസ്റ്റ് ബംഗാൾ സ്വദേശി സിനാറുൽ ഇസ്ലാമാണ് മരിച്ചത്. ലോറിയിൽ നിന്ന് മെറ്റൽ ഇറക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സിനാറുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.