ഓണം ബംബര്‍ ഭാഗ്യക്കുറിയില്‍ ആദ്യ ദിവസം വിറ്റഴിഞ്ഞത് നാലര ലക്ഷം ടിക്കറ്റുകള്‍

Spread the love

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംബര്‍ ഭാഗ്യക്കുറിയില്‍ ആദ്യ ദിവസം വിറ്റഴിഞ്ഞത് നാലര ലക്ഷം ടിക്കറ്റുകള്‍. ഇത് റെക്കോഡാണ്. 500 രൂപയാണ് ടിക്കറ്റിന്റെ വില.മണ്‍സൂണ്‍ ബംബര്‍ നറുക്കെടുപ്പിനുശേഷം വ്യാഴാഴ്ച രാവിലെ മുതലാണ് ഓണം ബംബര്‍ ടിക്കറ്റ് വില്പന സജീവമായത്. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തില്‍ ജില്ലാ ഓഫീസുകളില്‍ എത്തിച്ചത്. ഇതില്‍ നാലര ലക്ഷവും വിറ്റുപോയ സ്ഥിതിക്ക് ഇത്തവണ ടിക്കറ്റ് ക്ഷാമം ഉണ്ടാകുമോയെന്ന ആശങ്ക വിതരണക്കാര്‍ ഭാഗ്യക്കുറി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ആവശ്യാനുസരണം ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ലോട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ രാജ് കപൂര്‍ അറിയിച്ചു. പരമാവധി 90 ലക്ഷം ടിക്കറ്റുകള്‍ വരെ വിപണിയിലെത്തിക്കാന്‍ ലോട്ടറി വകുപ്പിനാകും.കഴിഞ്ഞ വര്‍ഷത്തെ ഓണം ബംബര്‍ വില്പനയില്‍ റെക്കോഡിട്ടിരുന്നു. 67.50 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. മുന്‍ വര്‍ഷത്തെക്കാള്‍ 18 ലക്ഷം ടിക്കറ്റുകളാണ് കൂടുതല്‍ വിറ്റത്. അന്നും ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ടിക്കറ്റ് വിലയില്‍ മാറ്റമില്ലെങ്കിലും സമ്മാനങ്ങളുടെ എണ്ണം ഇത്തവണ കൂട്ടിയിട്ടുണ്ട്. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുന്നത്

Leave a Reply

Your email address will not be published. Required fields are marked *