കെഎസ്ആർടിസി ബസ് യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി
ആറ്റിങ്ങൽ: ബസ് യാത്രക്കാരനിൽ നിന്ന് രണ്ട് സ്വർണ ബിസ്ക്കറ്റ് ആറ്റിങ്ങൽ പൊലീസ് പിടികൂടി. കെ.എസ്. ആർ. റ്റി ബസിൽ കൊട്ടിയത്ത് നിന്ന് കയറിയ യാത്രക്കാരനിൽ സംശയം തോന്നിയ യാത്രക്കാരാണ് വിവരം ആറ്റിങ്ങൽ പൊലീസിലറിയിച്ചത്. ഇതിനിടെ സ്വർണവുമായി ആറ്റിങ്ങൽ സ്റ്റാൻ്റിൽ ഇറങ്ങിയ അഖിൽ (24)നെ യാത്രക്കാർ തടഞ്ഞുവെച്ച ശേഷം ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. ഇയാളിൽ നിന്ന് 32 ഗ്രാമിൻ്റെ 2 സ്വർണ ബിസ്ക്കറ്റ് കണ്ടെത്തി ‘. കരുനാഗപ്പള്ളി സ്വദേശ ഫഹദ് നൽ കിയതാണന്നും, മറ്റൊരാളെ ഏൾപ്പിക്കാൻ വേണ്ട കൊണ്ടുവന്നതാണന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. അഖിൽ സ്വർണ വിപണിയിലെ ക്യാരിയർ ആണന്നാണ് പൊലീസിൻ്റെ നിഗമനം . സംഭവത്തിൽ കൂടുതൽ പേർ ഉണ്ടന്നും അന്വേക്ഷണം ഊർജിതമാക്കുമെന്നും പൊലീസ്.