കുറ്റിച്ചൽ സ്വദേശി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാട്ടാക്കട: കുറ്റിച്ചൽ സ്വദേശി മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബൈക്കിൽ കയറ്റി കൊണ്ടുപോയ സ്ത്രീയെ ആളില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നും നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തി.മധ്യവയസ്കയെ പ്രതി വിമൽ രാജ് ബൈക്കിൽ കയറ്റി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ 11നാണ് മധ്യവയസ്കയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. സ്ഥിരമായി തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പതിവ് ഇവര്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യം അന്വേഷിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കാട്ടാക്കട കുറ്റിച്ചൽ സ്വദേശി ഇന്നലെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം 29 രാത്രി 11.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്റ്റാൻഡിൽ എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതി മധ്യവയസ്കയെ ബൈക്കിൽ കയറ്റി കൊണ്ട് പോയത്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.