ടാക്സിയിൽകടത്തുകയായിരുന്ന 30 കുപ്പി മാഹി മദ്യവും രണ്ട് ലിറ്റർ ബിവറേജ് മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി
കൂത്തുപറമ്പ്. ഓട്ടോ ടാക്സിയിൽകടത്തുകയായിരുന്ന 30 കുപ്പി മാഹി മദ്യവും രണ്ട് ലിറ്റർ ബിവറേജ് മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.സെൻട്രൽ പൊയിലൂർ സ്വദേശി പി.പി.രാഗേഷിനെ (38)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തത്.എക്സൈസ് കമ്മീഷണർ സക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൂവക്കുന്ന്, സെൻട്രൽ പൊയിലൂർ ഭാഗത്തെ മദ്യവിൽപന സംഘത്തിലെ പ്രധാനിയായ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.നേരത്തെ കർണ്ണാടക മദ്യം കടത്തിയതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. മദ്യം കടത്താൻ ഉപയോഗിച്ച കെ .എൽ. 72. 4690 നമ്പർ ഓട്ടോ-ടാക്സിയും കസ്റ്റഡിയിലെടുത്തു റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷാജി പി.സി. , ഗ്രേഡ്പ്രിവന്റീവ് ഓഫീസർ അജേഷ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി അളോക്കൻ, ഹരികൃഷണൻ, ജലീഷ്.പി. ബിജു കെ , അജേഷ് സി.വി ആദർശ് , വനിത സിവിൽ എക്സൈസസ് ഓഫീസർമാരായ പ്രസന്ന എം.കെ , ഷീബ കെ.പി, എക്സൈസ് ഡ്രൈവർ സുരാജ്.എം. എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.