കണ്ണൂർ പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു

Spread the love

കണ്ണൂർ : കണ്ണൂർ പഴയങ്ങാടി പാലത്തിന്മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ഇടിച്ചത്. തുടർന്ന് 2 കാറുകളിൽ ഇടിച്ചാണ് ലോറി നിന്നത്. വൻ ദുരന്തമാണ് ഒഴിവായത്.ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മട്ടന്നൂരിൽ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്. വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *