കാട്ടാക്കട പോക്സോ കോടതിയിൽ തീപിടുത്തംഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു
തിരുവനന്തപുരം : കാട്ടാക്കട പോക്സോ കോടതിയിൽ തീപിടുത്തംഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു.ഷോർട്ട് സെർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിയമനം. തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന ഓഫീസിലായിരുന്നു തീപിടിത്തം. കാട്ടാക്കടയിൽ നിന്ന് അഗ്നിരക്ഷ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്. പോക്സോ കോടതി ജഡ്ജി രമേശ് കുമാര്‍, കാട്ടാക്കട ഡിവൈഎസ്പി എന്നിവര് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്..റൂറൽ കാഞ്ഞിരംകുളം യൂണിറ്റ് ഡോഗ് സ്കോഡിലെ ട്രാക്കർ വിഭാഗം ജൂഡിയെ തെളിവ് ശേഖരിക്കാൻ എത്തിച്ചു.

