അരുവിപ്പുറം ശിവ പ്രതിഷ്ഠയുടെ 135- മത് വാർഷികവും മഹാശിവരാതി ആഘോഷവും ഫെബ്രുവരി 9 മുതൽ 18 വരെ നടക്കും

Spread the love

സുരേഷ് നെയ്യാറ്റിൻകര

നെയ്യാറ്റിൻകര: അരുവിപ്പുറം ശിവ പ്രതിഷ്ഠയുടെ 135- മത് വാർഷികവും മഹാശിവരാതി ആഘോഷവും ഫെബ്രുവരി 9 മുതൽ 18 വരെ നടക്കും. ഫെബ്രുവരി 9ന് വൈകുന്നേരം 6.15ന് തൃക്കൊടിയേറ്റ്. 7 മണിക്ക് പ്രതിഷ്ഠാ വാർഷിക ഉദ്ഘാട സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും..മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, ബി ജെ പി പംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, കെ പി സി സി വൈസ് പ്രസിഡൻ്റ് ബി ടി ബലറാം വനിത കമ്മിഷൻ അധ്യക്ഷ അഡ്വ സതീദേവി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ അനന്ദ ഗോപൻ, സി പി ഐ എം ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ, പ്രമോദ് നാരായണൻ എംഎൽഎ, ദീപു രവി, ഡോ ചിത്രാ രാഘവൻ, ഗിരീഷ് കോനാട്, സ്വാമി സച്ചിദാനന്ദ, സ്വാമി സാന്ദ്രാനന്ദ എന്നിവർ പങ്കെടുക്കും. മൂന്നാം ഉത്സവ ദിവസമായ 11 ന് വൈകുന്നേരം 7 മണിക്ക് കാർഷിക വ്യവസായിക സമ്മേളനം കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അധ്യക്ഷനാകും. കുഷിമന്ത്രി പി പ്രസാദ്, എം എൽ എ മാരായ പി എസ് സുപാൽ, എം വിൻസൻ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, ഡോ ബി അശോക് ഐഎഎസ്, ഡിസി സി പ്രസിഡൻ്റ് പാലോട് രവി, നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് നടക്കുന്ന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ബോധി തീർത്ഥ സ്വാമി അധ്യക്ഷനാകും. യോഗത്തിൽ ജി സ്റ്റീഫൻ എം എൽ എ, വനിത വികസന കോർപ്പറേഷൻ അധ്യക്ഷ കെ പി റോസക്കുട്ടി, പി രാമചന്ദ്രൻ, ഡോ എസ് ശിശുപാലൻ, കെ പി സി സി എക്സിക്യൂട്ടീവംഗം ശരത്ചന്ദ്രപ്രസാദ്, മങ്ങാട് ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. 14 ന് രാവിലെ 5 ന് ഹോമമന്ത്രയജ്ഞം.രാത്രി 7 ന് ഭക്തിഗാനസുധ. 15 ന് രാത്രി 7 ന് ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം ഉണർവ് – 2023. 16ന് വൈകുന്നേരം 4 ന് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷികം ഉദ്ഘാടനം. 17 ന് രാത്രി 7 ന് സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. എം എൽ എ മാരായ കെ യു ജനീഷ് കുമാർ, എം എസ് അരുൺകുമാർ എന്നിവർ സംസാരിക്കും. 18 ന് രാവിലെ 11 മണിക്ക് അരുവിപ്പുറം പ്രതിഷ്ഠാ സന്ദേശ സമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. സ്വാമി ശാരദാനന്ദ സി കെ ഹരീന്ദ്രൻ എം എൽ എ, വി കെ പ്രശാന്ത് എംഎൽഎ എന്നിവർ സംസാരിക്കും. വൈകുന്നേരം 6.30ന് ശിവരാത്രി സമ്മേളനം ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സ്വാമി സൂഷ്മാനന്ദ അധ്യക്ഷനാകും.മന്ത്രി ആൻ്റണി രാജു, എം പിമാരായ ബിനോയ് വിശ്വം അടൂർ പ്രകാശ്, എ എ റഹീം, എം എൽ എ മാരായ കെ ആൻസലൻ, ഐ ബി സതീഷ്, സ്വാമി വിശാലനന്ദ തുടങ്ങിയവർ സംസാരിക്കും. രാത്രി 9.30 ന് എഴുന്നള്ളത്ത്. 10.30 ന് ഭക്തിഗാനമേള. 1.30 ന് ആയിരം കുടം അഭിഷേകം. 19 ന് വെളുപ്പിന് ആറാട്ടിനെഴുന്നള്ളത്തോടു കൂടി ഈ വർഷത്തെ തിരു ഉത്സവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *