ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത് – ജോസ് ഫ്രാങ്ക്ളിൻ
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര :സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു പ്രദേശത്തിന്‍റെ പ്രതിഷേധമാണ് മണ്ണക്കല്ലിലെ മേൽ പാല സമരമെന്നും വര്‍ഷങ്ങളായി എത്രയോ തലമുറകള്‍ നിരന്തരം യാത്ര ചെയ്ത റോഡില്‍ ഹൈവേ നിര്‍മാണത്തിന്‍റെ പേരില്‍ നടത്തിയ അശാസ്ത്രീയ നടപടിക്ക് തീര്‍ച്ചയായും പരിഹാരം കണ്ടേ മതിയാകൂവെന്നുംനെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു. കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി മണ്ണാർക്കല്ലിൽ മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മേല്‍പ്പാലം ഇല്ലാത്തതിനാല്‍ ചുറ്റിക്കറങ്ങി പോകേണ്ട ഗതികേടിലാണ് പ്രദേശവാസികൾ . വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ വിദ്യാര്‍ഥികളും , ജീവനക്കാരും , രോഗികളും ഉള്‍പ്പെടെ മണ്ണക്കല്ല് പ്രദേശത്തിനെയാകെ വട്ടം ചുറ്റിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ നാട്ടുകാരെല്ലാം ഒറ്റക്കെട്ടാണെന്നത് ആവശ്യത്തിന്‍റെ ബലം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെങ്കടമ്പ് വാർഡ് മെമ്പർ അരുൺ ദേവ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കക്കാട് രാമചന്ദ്രൻ നായർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ഷിനി , കോൺഗ്രസ് കുളത്തുർ മണ്ഡലം പ്രസിഡൻറ് വി ദൂവന ചന്ദ്രൻ നായർ ,ആക്ഷൻ കൗൺസിൽ പ്രസിഡൻറ് ബിജു തുടങ്ങിയവർ സംസാരിച്ചു.