135ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷത്തിനും തുടക്കമായി

Spread the love

നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലെ 135-ാമത് പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷത്തിനും തുടക്കമായി. രാവിലെ 4 ന് അഭിഷേകം, 4.30 ന് ശാന്തി ഹവനം, ഗണപതിഹവനം, 5 ന് ഗുരുപൂജ, 5:15 ന് പ്രഭാത പൂജ, 7 ന് ദിവ്യശ്രീ ഭൈരവൻ ശാന്തി സ്വാമികളുടെ സമാധിയിൽ പൂജ, 11:30 ന് ഗുരുപൂജ, അന്നദാനം, വൈകുന്നേരം4 ന് ബാലരാമപുരം പള്ളിവിളാകത്ത് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പതാകയ്ക്ക് സ്വീകരണം, 6. ന് കൊടിമരപൂജ.6.15ന് തൃക്കൊടിയേറ്റ് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തൃക്കൊടിയേറ്റി. രാത്രി 7ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. വനിതാകമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, തിരുവിതാംകൂ‌‌ർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, പ്രമോദ് നാരായണൻ എം.എൽ.എ, ഡോ. ചിത്രാരാഘവൻ, എസ്.എൻ.ഡി.പി ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോ‌ർഡ് മെമ്പർ സ്വാമി വിശാലാനന്ദ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആവണി ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഡോ. ചിത്രാരാഘവനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *