ശ്രീ സത്യസായി ബാബയുടെ അനന്തരവൻ ആർ ജെ രത്‌നാകർ കേരളത്തിൽ നിന്ന് എത്തിയ മാധ്യമപ്രവർത്തകരുമായി സംവാദം നടത്തി

Spread the love

ശ്രീ സത്യസായി ബാബയുടെ അനന്തരവൻ ആർ ജെ രത്‌നാകർ കേരളത്തിൽ നിന്ന് എത്തിയ മാധ്യമപ്രവർത്തകരുമായി സംവാദം നടത്തി. സത്യസായി ബാബ സാധാരണക്കാരായ ജനങ്ങൾ വേണ്ടി നടത്തിയ ചരിത്ര പ്രവർത്തനങ്ങളും വളർച്ചയെക്കുറിച്ചുമാണ് അദ്ദേഹം തുറന്ന പുസ്തകമായി മാധ്യമപ്രവർത്തകരുമായി സംവാദം നടത്തിയത്.

പുട്ടപർത്തിയുടെ വികസനവും ചരിത്രവും

ഷിർദ്ദി സായിബാബയുടെ പുനർജന്മമായി സ്വയം പ്രഖ്യാപിച്ച സത്യസായിബാബയെ കാണാൻ തുടർന്ന് ഭക്തജനങ്ങളുടെ ഒരു പ്രവാഹമായി. അവർക്കായി 1944-ൽ അദ്ദേഹം ഒരു ക്ഷേത്രം പണിതുകൊടുത്തു. ഇന്നിത്, ‘പഴയ ക്ഷേത്രം’ എന്നറിയപ്പെടുന്നു.

1948-ലാണ് അദ്ദേഹത്തിന്റെ പ്രധാന ആശ്രമമായ ‘പ്രശാന്തി നിലയ’ത്തിന്റെ പണി തുടങ്ങിയത്. തന്റെ 25-ആം ജന്മദിനമായിരുന്ന 1950 നവംബർ 23-ന് അദ്ദേഹം ഇത് ഭക്തർക്കായി തുറന്നുകൊടുത്തു. 1954-ൽ പുട്ടപർത്തിയിൽ ദരിദ്രർക്കായി ഒരു സൗജന്യ ജനറൽ ആശുപത്രി അദ്ദേഹം നിർമ്മിച്ചു. അത്ഭുതരോഗശാന്തിയിലൂടെയും മറ്റും അദ്ദേഹം പെട്ടെന്നുതന്നെ ലോകപ്രസിദ്ധനായി. 1957-ൽ ഉത്തരേന്ത്യൻ സന്ദർശനം നടത്തിയ ബാബ ഉത്തരേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദർശനം എന്നിവക്കുറിച്ചും അദ്ദേഹം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *