കേന്ദ്ര മന്ത്രിയുടെ വീട് ആക്രമണം – പ്രതികളെ പിടി കൂടാത്തതിൽ ദുരൂഹത
കേന്ദ്ര മന്ത്രി ശ്രീ. വി.മുരളീധരന്റെ തിരുവനന്തപുരത്തെ വീട് ആക്രമിക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കപോലീസിന് കഴിയാത്തതിൽ ദുരൂഹതയുണ്ട് . സംഭവത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല . ഒരു കേന്ദ്ര മന്ത്രിയുടെ വീട് തല സ്ഥാനത്ത് ആക്രമിക്കപ്പെട്ടിട്ട് മുഖ്യമന്ത്രിയോ , മന്ത്രിമാരോ ഇതുവരെ സംഭവത്തെ അപലപിക്കാൻ പോലും തയ്യാറായിട്ടില്ല . സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായി തകർന്നിരിക്കുന്നു. കേന്ദ്ര മന്ത്രിയുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ് .അതിൽ സർക്കാർ പരാജയപ്പെട്ടു. അക്രമികളെ സംരക്ഷിക്കുന്ന നടപടികൾ അവസാനിപ്പിച്ച് ഉടൻ പ്രതികളെ പിടി കൂടണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കും.