പാലാ നഗരസഭയില്‍ ചെയര്‍പേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു

Spread the love

കോട്ടയം: അധികാരമേറ്റ് ഒരു വര്‍ഷം ആകുന്നതിനു മുമ്പേ പാലാ നഗരസഭയില്‍ പുതിയ ചെയര്‍പേഴ്‌സണ്‍. പാലാ നഗരസഭയില്‍ ചെയര്‍പേഴ്‌സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. ആകെ 26 കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി. ഇതില്‍ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍ എന്ന രീതിയില്‍ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാല്‍ ആറുമാസത്തെ ഭരണത്തിന് ശേഷം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചര്‍ച്ചയില്‍ പങ്കെടുക്കരുത് എന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *