4 പേരുമായി ബാംഗ്ലൂരിൽ നിന്നും കടത്തിയ 125 ഗ്രാം MDMA യുമായി കുടുംബം പിടിയിൽ; കാറിന്റെ സ്റ്റീരിയോയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം
നെയ്യാറ്റിൻകര: കുടുംബസമേതമുള്ള യാത്രയെന്ന് തോന്നിപ്പിച്ച് ബാംഗ്ലൂരിൽ നിന്ന് അതിവിദഗ്ധമായി എം.ഡി.എം.എ (MDMA) കടത്തിക്കൊണ്ടുവന്ന നാലംഗ സംഘത്തെ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുൻവശത്ത് വച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര വാഹനം എക്സൈസ് സ്ക്വാഡ് തടഞ്ഞുനിർത്തി 125 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.തിരുവനന്തപുരം ഈഞ്ചക്കൽ അക്ഷരവീഥിയിൽ താമസിക്കുന്ന കിരൺ (33), മാതാവ് ബീന (50), കിരണിന്റെ വനിതാ സുഹൃത്തായ തമിഴ്നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യ (18), തിരുവനന്തപുരം ചാല സ്വദേശി അക്ഷയ്. എ.എസ്. നായർ (26) എന്നിവരാണ് പിടിയിലായത്.കുടുംബ യാത്രയുടെ മറവിൽ ലഹരിക്കച്ചവടംതുണികച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കടത്ത്. യാത്രയിൽ എക്സൈസ് പരിശോധന ഒഴിവാക്കാനായി കുറച്ചു വസ്ത്രങ്ങൾ വാങ്ങുകയും, കുടുംബമായി യാത്ര ചെയ്യുന്നതാണെന്ന് തോന്നിപ്പിക്കുകയുമായിരുന്നു ഇവരുടെ രീതി. വാഹനത്തിലെ സ്റ്റീരിയോ സിസ്റ്റത്തിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെടുത്തത്.സ്വന്തം മകന്റെ ലഹരിക്കച്ചവടത്തിന് അമ്മ തന്നെ കൂട്ടുനിന്നു എന്നത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. പ്രതികളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് അമ്മയുടെ ഫോൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും ലഹരി കച്ചവടവും ഇടപാടുകളും നടന്നിരുന്നതെന്ന് വ്യക്തമായത്.കാറിൽ എട്ടുവയസ്സുകാരിയും; ഒടുവിൽ ബന്ധുക്കൾക്ക് കൈമാറിഎട്ട് വർഷങ്ങൾക്ക് മുൻപ് കിരൺ വിവാഹം കഴിച്ച പെൺകുട്ടിയിൽ എട്ടു വയസ്സുള്ള ഒരു മകളുണ്ട്. രണ്ട് വർഷം മുൻപ് ഭാര്യയുമായി പിരിഞ്ഞ കിരണിനൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ലഹരി കടത്തുന്ന സമയത്ത് ഈ കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ സുരക്ഷിതമായി ഏൽപ്പിച്ചു.തുടരന്വേഷണം ശക്തമാക്കുംഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. പ്രതികളിൽ നിന്നും 10,500 രൂപയും, നാല് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.വാണിജ്യാടിസ്ഥാനത്തിലുള്ള അളവിൽ (Commercial Quantity) എം.ഡി.എം.എ പിടിച്ചെടുത്തതിനാൽ കേസിന്റെ തുടരന്വേഷണം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. മനോജ് സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്, എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്, കൃഷ്ണകുമാർ, അജയൻ, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, വിനോദ്, രാജേഷ് പി. രാജൻ, അക്ഷയ്, ബിനോജ്, അഭിജിത്, ഹരി പ്രസാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത, സജിത, ആര്യ കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.

