മെച്ചപ്പെട്ട ദഹനവും തിളങ്ങുന്ന ചർമ്മവും; ദിവസവും ഈ പഴം കഴിച്ചാലുള്ള ഗുണങ്ങൾ

Spread the love

മെച്ചപ്പെട്ട ദഹനവും തിളങ്ങുന്ന ചർമ്മവും; ദിവസവും ഈ പഴം കഴിച്ചാലുള്ള ഗുണങ്ങൾ…നാരങ്ങയും ഓറഞ്ചും പോലെ തന്നെ കാണാൻ ഭംഗിയുള്ള, എന്നാൽ ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു വേനൽക്കാല ഫലമാണ് ആപ്രിക്കോട്ട്. ഈ പഴം പോഷകങ്ങളുടെ കാര്യത്തിൽ ഒരു മികച്ച കലവറയാണ്. ദിവസവും ആപ്രിക്കോട്ട് കഴിക്കുന്നതിലൂടെ ശരീരത്തിന് അനവധി ആരോഗ്യഗുണങ്ങൾ ലഭിക്കും. ആപ്രിക്കോട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വീക്കങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള ശേഷി എന്നിവ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ആപ്രിക്കോട്ട് ദിവസവും കഴിക്കുന്നത് ശരീരത്തിന് എങ്ങനെയൊക്കെ ഗുണം ചെയ്യുമെന്നും, അത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അറിയാം.’ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ’ ജേണലിൽ വന്ന റിപ്പോർട്ട് പ്രകാരം ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്ന ഫൈബർ കുടലിന്റെ ആരോഗ്യകരമായ ചലനങ്ങളെ സഹായിക്കുന്നു. ഇത് വേനൽക്കാലത്ത് സാധാരണയായി കണ്ടുവരാറുള്ള മലബന്ധം, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങളെ തടയും. കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും ഇത് സഹായിക്കുന്നു.ചർമ്മത്തിന് തിളക്കം നൽകാൻ ആപ്രിക്കോട്ട് മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും വൈറ്റമിൻ എയും ചർമ്മത്തിലെ കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും തിളക്കം കൂട്ടാനും സഹായിക്കുന്നു. ആപ്രിക്കോട്ട് ശരീരത്തിലെ കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു, ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഉത്തമമാണ്.’പ്ലാന്റ്സ് ആൻഡ് ഫൈറ്റോമോളിക്യൂൾസ് ഫോർ ഇമ്മ്യൂണോമോഡുലേഷൻ’ ജേണലിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് ആപ്രിക്കോട്ട് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ പ്രതികരണങ്ങളെ മെച്ചപ്പെടുത്തുമെന്നാണ്. ഇതിലെ വൈറ്റമിൻ സി ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയ്ക്കെതിരെ പോരാടാൻ ശരീരത്തെ പ്രാപ്തമാക്കുന്നു.വലിപ്പത്തിനനുസരിച്ച് ദിവസവും 2 മുതൽ 4 വരെ ആപ്രിക്കോട്ടുകൾ കഴിക്കാവുന്നതാണ്. ഉണക്കിയ ആപ്രിക്കോട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കണം, കാരണം ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. രാവിലെ സമയത്തോ അല്ലെങ്കിൽ ഭക്ഷണങ്ങൾക്കിടയിലെ ലഘുഭക്ഷണമായോ ഇത് കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.*DISCLAIMER. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.*

Leave a Reply

Your email address will not be published. Required fields are marked *