വഴക്കിനിടെ മകൻ കിണറ്റിലെറിഞ്ഞ വീടിൻറെ ആധാരമെടുക്കാൻ കിണറ്റിലേക്കിറങ്ങിയ വീട്ടമ്മ കിണറിനകത്ത് കുടുങ്ങി

Spread the love

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലെ പള്ളത്തേരിയിൽ കിണറ്റിൽ അകപ്പെട്ട വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാർഡ് 23-ലെ കുഴലോട്ട് പറമ്പ് സ്വദേശി ലത (52) ആണ് അഗ്നിരക്ഷാസേനയുടെ ഇടപെടലിലൂടെ കിണറിന് പുറത്തെത്തിയത്.​കുടുംബവഴക്കിനെ തുടർന്ന് ലതയുടെ മകൻ വീടിന്റെ ആധാരം കിണറ്റിലേക്ക് എറിഞ്ഞിരുന്നു. ഈ ആധാരം എടുക്കാനായി ലത കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ആധാരം എടുത്തുവെങ്കിലും കിണറ്റിൽ നിന്ന് തിരികെ കയറാൻ സാധിക്കാതെ വന്നതോടെ അവർ കിണറിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കസബ പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഒരു ഏണി കിണറ്റിലിറക്കി നൽകി. ഏണിയിൽ പിടിച്ചു കിടന്ന ലതയെ, കഞ്ചിക്കോട് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിൻ പി.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റിംഗ് നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു​സംഭവത്തിൽ കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ ലതയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *