ആഫ്രിക്കൻ വൻകര കീഴടക്കി കിവീസ്; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ – ന്യൂസിലാൻഡ് പോരാട്ടം
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിനാണ് കിവീസ് തകർത്തടിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലര്‍ നേടിയ 100* (67)റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുഖം രക്ഷിക്കാനായി പറയാൻ ഇനി ആകെയുള്ളത്. മില്ലര്‍ക്ക് പുറമെ 69 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനും 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബാ ബാവുമയും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയിൽ തിളങ്ങിയുള്ളൂ.ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസീലന്‍ഡ് ഫൈനല്‍ പോരാട്ടം അരങ്ങേറുക.
363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 161ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് ശേഷമാണ് തകർന്നടിയാൻ തുടങ്ങിയത്.
17(12) റണ്‍സ് നേടിയ റയാന്‍ റിക്കിള്‍ടണിന്റെ വിക്കറ്റാണ് ആദ്യം പോയത്. പിന്നാലെ ക്യാപ്റ്റന്‍ തെംബ ബവുമ 56(71), റാസി വാന്‍ ഡര്‍ ഡസന്‍ 69(66) സഖ്യം 105 റണ്‍സ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. സാന്റ്‌നറുടെ പന്തില്‍ ബവുമ പുറത്തായതോടെയാണ് ആ കൂട്ടുകെട്ടും വീണുടഞ്ഞു. ടീം സ്‌കോര്‍ 161ല്‍ എത്തിയപ്പോള്‍ ഡസനും പുറത്തായി.
പിന്നീട് എയ്ഡന്‍ മാര്‍ക്രം 31(29), ഹെയ്ന്റിച്ച ക്ലാസന്‍ 3(7) എന്നിവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 189ന് അഞ്ച് എന്ന നിലയില്‍ പരുങ്ങലിലായി. വിയാന്‍ മള്‍ഡര്‍ 8(13), മാര്‍ക്കോ യാന്‍സന്‍ 3(7), കേശവ് മഹാരാജ് 1(4) എന്നിവരും പുറത്തായപ്പോള്‍ 218ന് എട്ട് എന്ന നിലയില്‍ തോല്‍വി ഏകദേശം ഉറപ്പിച്ചിരുന്നു.