മൈസൂരുവില്‍ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
തൃശ്ശൂര്‍: മൈസൂരുവില്‍ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.സബീനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് എത്തിക്കും.