സംസ്ഥാന കേരളോത്സവത്തിന് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ്

Spread the love

സംസ്ഥാന കേരളോത്സവത്തിന് തുടക്കമായി. ഏപ്രിൽ 11 വരെ കോതമംഗലത്ത് വച്ചാണ് സംസ്ഥാന കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി പി രാജീവ് കേരളോത്സവം ഉദ്ഘാടനം ചെയ്തു. വർണ്ണശബളമായ ഘോഷയാത്രയോടു കൂടിയാണ് സംസ്ഥാന കേരളോത്സവത്തിന് കോതമംഗലത്ത് തുടക്കം കുറിച്ചത്. ഘോഷയാത്ര എം ടി വാസുദേവൻ നായരുടെ പേരിലുള്ള കേരളോത്സവത്തിന്റെ ഒന്നാം വേദിയിൽ എത്തിച്ചേർന്നതോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു.

ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാപ്രകടനങ്ങളെ ഭരണകൂടം ഭയപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. കോതമംഗലം എംഎൽഎ ആന്‍റണി ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗത പ്രസംഗം നടത്തി. ആറു വേദികളിലായി കലാമത്സരങ്ങളും കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിലും , സെന്‍റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലുമായി കായിക മത്സരങ്ങളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *