വയനാട് ചുരം കേബിള്‍ കാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

Spread the love

40 മിനിട്ട് യാത്ര ചെയ്തു വയനാട് ചുരം കയറിയവര്‍ക്ക് ഇനി കൂടുതല്‍ സന്തോഷിക്കാം. വയനാട് ചുരം കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കിലോമീറ്റര്‍ ദൂരത്തിലാണ് 100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുക.

അടിവാരം ലക്കിടി ടെര്‍മിനലുകളോട് അനുബന്ധിച്ച് പാര്‍ക്കിംഗ്, സ്റ്റാര്‍ ഹോട്ടല്‍, മ്യൂസിയം, കഫ്റ്റീരിയ, പാര്‍ക്ക്, ഹോട്ടല്‍, തിയേറ്റര്‍ ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു. ലക്കിടിക്കും അടിവാരത്തിനും ഇടയില്‍ 40 ഓളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ. 2023 ഒക്ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെ യോഗത്തിലാണ് വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതിക്കുള്ള നിര്‍ദ്ദേശം വെസ്റ്റേണ്‍ ഗാട്ട് പ്രൈവറ്റ് ലിമിറ്റഡ് മുന്നോട്ടുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *