ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കന്റോൺമെന്റ് സി.ഐ; യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ പ്രതിഷേധം ശക്തമാകുന്നു

Spread the love

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിന് പിന്നാലെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കന്റോൺമെന്റ് സി.ഐ. സതീഷ് കുമാർ. ‘പേടിച്ചുപോയെന്ന് പറഞ്ഞേക്ക്’ എന്ന കുറിപ്പോടെ പങ്കുവെച്ച പോസ്റ്റാണ് വിമർശനം ഉയർന്നതോടെ പിൻവലിച്ചത്.കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പൊലീസും ചേർന്ന് നടത്തിയ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് കന്റോൺമെന്റ് സി.ഐയും എസ്.ഐയുമാണെന്നാണ് ഉയർന്ന ആരോപണം. ഇതിന് പിന്നാലെ, എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ എസ്.ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ അതിക്രമിച്ചു കയറുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.നന്ദന്റെ പേട്ട കല്ലിൻമൂട്ടിലെ വീട്ടിലാണ് സി.ഐയുടെ നേതൃത്വത്തിൽ രണ്ടും വണ്ടി പൊലീസെത്തി പരിശോധന നടത്തിയത്. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതുകൊണ്ടാണ് തിരിച്ച് വീട്ടിലെത്തിയതെന്ന് സി.ഐ പറഞ്ഞതായി ആരോപണമുണ്ട്.അതേസമയം, കന്റോൺമെന്റ് പൊലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്നാണ് അവരുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കന്റോൺമെന്റ് സ്റ്റേഷന്റെ ഔദ്യോഗിക നമ്പറിൽ നിന്ന് വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും, രണ്ടു വണ്ടി പൊലീസുമായെത്തി വീട്ടിൽ അതിക്രമിച്ചു കയറിയെന്നും നന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *