യൂണിവേഴ്സിറ്റി ഹോസ്റ്റൽ മർദ്ദനം: കൻ്റോൺമെൻ്റ് സിഐയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

Spread the love

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിൽ പ്രതിഷേധിച്ചും, കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൻ്റോൺമെൻ്റ് സിഐയുടെ വീട്ടിലേക്ക് പ്രകടനവും മാർച്ചും നടത്തി.അതിക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ കുറ്റവാളികളെയും ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *