ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മണിക്കൂറുകളോളം നഗരം ചുറ്റിച്ചെന്ന് ആരോപണം
ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മണിക്കൂറുകളോളം നഗരം ചുറ്റിച്ചെന്ന് ആരോപണംന്യൂഡൽഹി: ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ജന്തർ മന്തറിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെയാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഒപ്പമുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപിയാണ് ആരോപണം ഉന്നയിച്ചത്. രാവിലെ 10.45-ന് കസ്റ്റഡിയിലെടുത്ത തങ്ങളെ മൂന്നര മണിക്കൂറോളം ബൊലേറോയിൽ ഡൽഹി നഗരം ചുറ്റിച്ചുവെന്നും ഭക്ഷണമോ വെള്ളമോ മരുന്നോ നൽകിയില്ലെന്നുമാണ് ആരോപണം.ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ താൽക്കാലിക തടങ്കൽ കേന്ദ്രത്തിലും പിന്നീട് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലുമാണ് എത്തിച്ചത്. മന്ദിർ മാർഗ് സ്റ്റേഷനിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു സീനിയർ സിറ്റിസണായ നേതാവിനോട് പോലും മോശമായാണ് പോലീസ് പെരുമാറിയതെന്നും ബ്രിട്ടാസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.ഡൽഹി പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

