ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

*ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി* മണ്ണൂർഭാഗം സരിത ഭവനിൽ സുനിൽ – സരിത ദമ്പതികളുടെ മകൾ സംവൃത സുനിൽ ആണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിൽ പോയി മടങ്ങി എത്തിയ സരിതയും ഇളയ മകനും സംവൃതയുടെ മുറിയുടെ വാതിൽ തുറന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.ആറ്റിങ്ങൽ ഗവ മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *