കോവളം ബൈപാസിൽ ഗുഡ്സ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു
വിഴിഞ്ഞം: കോവളം ബൈപാസിൽ ഗുഡ്സ് വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. വാഹനം ഓടിച്ചിരുന്ന കൊല്ലംകോട് സ്വദേശി അഖിലി(28)നാണ് പരിക്കേറ്റത്.ബൈപാസിൽ മുക്കോല ഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. ഇയാളെ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാേവളം ഭാഗത്തുനിന്ന് പുന്നക്കുളം ഭാഗത്തേക്ക് പാേകുയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഗുഡ്സ് വാൻ നിയന്ത്രണംവിട്ട് ഡിവെെഡറിൽ ഇടിച്ചുമറിയുകയായിരുന്നു.നാട്ടുകാരും സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസും ചേർന്നാണ് യുവാവിനെ ആശുപത്രിയിലാക്കിയത്.