5 ദിവസത്തേക്കുള്ള ഡയറ്റ് പ്ലാൻ ഇതാ; വൻ കുടലിന്റെ ആരോഗ്യത്തിന് മികച്ചത്

Spread the love

സുഖമായിരിക്കാൻ ഏറ്റവും ആദ്യം സുഗമമായിരിക്കേണ്ട ഒന്നാണ് ദഹനം. നല്ല ദഹനത്തിനും പോഷകങ്ങൾ ലഭിക്കുന്നതിനും കുടൽ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കേണ്ടതിനും വൻകുടൽ ആരോഗ്യത്തേടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. നാരുകൾ, ആന്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്‌ടമായതും കുടലിന് ഇണങ്ങുന്നതുമായ ഭക്ഷണം കഴിക്കുന്നത് വൻകുടലിന്റെ ആരോഗ്യം സംരക്ഷിക്കും. അഞ്ചുദിവസത്തെ ആൻ്റി ഇൻഫ്ലമേറ്ററി ഡയറ്റ് വൻകുടൽ ആരോഗ്യകരമായി നിലനിൽക്കാൻ സഹായിക്കും.*ഒന്നാം ദിവസം*ഒരു ചെറിയ ബൗളിൽ ചൂടുള്ള ഓട്‌മീൽ എടുത്ത് അതിൽ ചിയ വിത്തുകൾ, ബ്ലൂബെറി എന്നിവ ചേർക്കുക. അതിനു മുകളിൽ കുറച്ച് തേൻ കൂടി ഒഴിക്കുക. ഒരു ദിവസം മനോഹരമായി തുടങ്ങാൻ ഇതിലും നല്ലൊരു ബ്രേക്ക് ഫാസ്‌റ്റ് ഇല്ല. ലഞ്ചിന് ക്വിനോവ ഉൾപ്പെടുത്തിയ ഒരു സാലഡ് ആകാം. ക്വിനോവയ്ക്ക് ഒപ്പം കടല, ചീര, കാപ്സിക്കം, ഒലിവ് ഓയിൽ, നാരങ്ങ നീര് എന്നിവയെല്ലാം ചേർത്ത് സാലഡ് ഉണ്ടാക്കാം. പ്രൊബയോട്ടിക്‌സ് ലഭിക്കാനായി യോഗർട്ട് ചേർക്കാം. അത്താഴത്തിന് ആവിയിൽ വേവിച്ച ബ്രോക്കോളിക്കും മധുരക്കിഴങ്ങിനും ഒപ്പം ഗ്രിൽ ചെയ്‌ത ചിക്കനോ മീനോ ഉൾപ്പെടുത്താം.*രണ്ടാം ദിവസം*പ്രഭാതഭക്ഷണത്തിന് ആരോഗ്യകരമായ ഒരു സ്‌മൂത്തി തയ്യാറാക്കാം.. ചീര, വാഴപ്പഴം, ബദാം പാൽ, ഫ്ലാക്‌സ്‌ സീഡ് എന്നിവ ചേർത്ത് ഗ്രീൻ സ്‌മൂത്തി തയ്യാറാക്കാം. ഉച്ചഭക്ഷണത്തിന് പയറും പച്ചക്കറി സൂപ്പും ഹോൾഗ്രയിൻ ബ്രെഡും കഴിക്കാം. പ്രൊബയോട്ടിക്സിനായി പുളിപ്പിച്ച അച്ചാറുകൾ ഉപയോഗിക്കാം. അത്താഴത്തിന് ബ്രൌൺ റൈസ്, ഒപ്പം പനീർ, കാരറ്റ്, ഇഞ്ചിയും മഞ്ഞളും ചേർത്തുണ്ടാക്കിയ സോസ് ഉപയോഗിച്ച് കഴിക്കാം.*മൂന്നാം ദിവസം*ഗ്രീക്ക് യോഗർട്ട്, പപ്പായ എന്നിവ കഴിച്ച് മൂന്നാമത്തെ ദിവസം ആരംഭിക്കാം. ഇത് രണ്ടും ദഹനത്തിന് വളരെ നല്ലതാണ്. ഉച്ചഭക്ഷണത്തിന് കടല അരച്ചുണ്ടാക്കുന്ന ഹമ്മസ്, അവോകാഡോ, കക്കിരി, പയറോ മറ്റെന്തെങ്കിലുമോ മുളപ്പിച്ചത് എന്നിവ ഉൾപ്പെടുന്ന ഒരു റാപ്പ് കഴിക്കാവുന്നതാണ്. സ്‌നാക്‌സ് ആയി കുറച്ച് വാൽനട്ട് കഴിക്കാം. അത്താഴത്തിന് വേവിച്ച മീൻ, മുളപ്പിച്ച പയർ, ക്വിനോവ എന്നിവ കഴിക്കാം. ദഹനത്തിനായി മോര് കുടിക്കാവുന്നതാണ്.*നാലാം ദിവസം*പാൽ, പഴങ്ങൾ എന്നിവ ചേർത്തുണ്ടാക്കിയ ചിയ പുഡ്‌ഡിംഗ് കഴിച്ചു കൊണ്ട് നാലാമത്തെ ദിവസം ആരംഭിക്കാം. ഉച്ചഭക്ഷണത്തിന് പയർ ഒലിവ് ഓയിൽ, തക്കാളി, എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് കഴിക്കാം. സ്നാക്സ‌് സമയത്ത് മത്തങ്ങ കുരു കഴിക്കാവുന്നതാണ്. അത്താഴത്തിന് ഗ്രിൽഡ് ചിക്കൻ, കോളിഫ്ലവറിന് ഒപ്പം കഴിക്കാവുന്നതാണ്. ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കാം.*അഞ്ചാം ദിവസം*പ്രാതലിന് ഒരു ബൗൾ നിറയെ പഴങ്ങൾ കഴിക്കാം. പയറും ഔഷധ ഇലകളും ചേർന്ന പച്ചക്കറി സ്‌റ്റൂ ഉച്ചഭക്ഷണമായി ഉപയോഗിക്കാം. വൈകുന്നേരത്തെ ലഘുഭക്ഷണമായി മോര് പോലുള്ള പ്രോ ബയോട്ടിക് പാനീയം കുടിക്കാം. അത്താഴത്തിന് മധുരക്കിഴങ്ങ് വേവിച്ചതും കൂണും കഴിക്കാം. അഞ്ചു ദിവസത്തേക്കുള്ള ഈ ഡയറ്റ് പ്ലാനിൽ വൈവിധ്യമാർന്ന ഇലകളും ഉയർന്ന അളവിൽ പ്രോ ബയോട്ടിക് ഉൽപ്പന്നങ്ങളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം വൻകുടൽ വൃത്തിയാക്കുന്നതിനും നന്നായി പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു.ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഡോക്‌ടറിൻ്റെ അഭിപ്രായം തേടിയ ശേഷം ഈ ഡയറ്റ് പിന്തുടരാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *