തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്‍റെ പിടിയിൽ

Spread the love

തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്‍റെ പിടിയിൽ. കോർപറേഷൻ റവന്യൂ ഇൻസ്‌പെക്ടർ നദിർഷാ ആണ് പിടിയിലായത്. കണിമംഗലം സ്വദേശിയിൽ നിന്നും രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.വി.ഒ,അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്താവകാശം മാറ്റുന്നതിനായി കോർപറേഷൻ കണിമംഗലം മേഖല ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ റവന്യൂ ഇൻസ്‌പെക്ടറായ നാദിർഷാ സ്ഥലം പരിശോധന പൂർത്തിയാക്കിയിരുന്നു. ഉടമസ്താവകാശം മാറ്റുന്നതിന് 2,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരൻ പനമുക്ക് ഡിവിഷന്‍ കൗൺസിലർ രാഹുലിനെ വിവരം അറിയിക്കുകയായിരുന്നു. റവന്യൂ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ട 2,000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ കൗൺസിലർ രാഹുലിന്റെ നിർദ്ദേശനുസരണം വിജിലൻസിന് പരാതി നൽകുകയായിരുന്നു. വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും നാദിർഷാ വാങ്ങിയ ഉടന്‍ സമീപത്ത് മറഞ്ഞിരുന്ന വിജിലന്‍സ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഡി.വൈ.എസ്. പി സി.ജി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് എസ്. ഐമാരായ പി.ഐ പീറ്റർ, എ. എസ്.ഐമാരായ ജയകുമാർ, ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർ മാരായ ബിജു, എബി തോമസ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *