അമൽ ജ്യോതി കോളേജിൽ ഇന്നും വിദ്യാർത്ഥി സംഘടനകളുടെ സമരം
അമൽ ജ്യോതി കോളേജിൽ ഇന്നും വിദ്യാർത്ഥി സംഘടനകളുടെ സമരം .ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായിബന്ധപ്പെട്ട് വൻ പ്രതിഷേധം നടകക്കുന്നത് . എന്നാൽ കാഞ്ഞിരപ്പള്ളി അമല കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.വിദ്യാർത്ഥികളും പൊലീസുമായി സംഘർഷമുണ്ടായി. മതിൽ ചാടി അകത്തുകടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു.ജ്യോതി കോളജിൻ്റെ കവാടങ്ങൾ അടച്ചു. വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ്. കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാർച്ചുകളാണ് നടത്തിയത്.. കെഎസ്യു, എബിവിപി എംഎസ്എഫ് സംഘടനകൾ മാർച്ച്.ഇതിനിടെ വിദ്യാർത്ഥി സമരം മൂലം അന്വേഷണം നടത്താൻ ആവുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്പോൾ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ അറിയിച്ചു. വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വിവരം.