എംജി സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് 60 ദിവസം അവധി അനുവദിക്കാൻ തീരുമാനം

Spread the love

കോട്ടയം: എംജി സര്‍വകലാശാലയില്‍ ഡിഗ്രി, പിജി വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാനാകുമെന്നതാണു മെച്ചം.18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് പ്രസവത്തിനു മുന്‍പോ ശേഷമോ 60 ദിവസം അവധി അനുവദിക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും.പ്രസവാവധിക്കുള്ള മറ്റു വ്യവസ്ഥകള്‍:- ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണമായിരിക്കണം, ഒരു കോഴ്‌സിനിടെ ഒരു തവണ മാത്രം അവധി. റജിസ്റ്റേഡ് ഡോക്ടറുടെ സാക്ഷ്യപത്രം പരിഗണിച്ച് പ്രിന്‍സിപ്പലിനോ പഠനകേന്ദ്രം മേധാവിക്കോ ഡയറക്ടര്‍ക്കോ അവധി അനുവദിക്കാം. 3 ദിവസം മുന്‍പ് അപേക്ഷ നല്‍കണം. അവധിയിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍, ലാബ്, വൈവ പരീക്ഷകളില്‍ പങ്കെടുക്കേണ്ടിവന്നാല്‍ സ്ഥാപനത്തിന്റെയോ വകുപ്പിന്റെയോ മേധാവി ക്രമീകരണം ഏര്‍പ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *