സംസ്ഥാനവ്യാപകമായി നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക് സമരം
സംസ്ഥാനവ്യാപകമായി നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക് സമരം. ഗവർണർ സർവകലാശാലകളെ തകർക്കുകയാണെന്ന് ആരോപിച്ച് എസ് എഫ് ഐ നാളെ രാജ്ഭവൻ വളയും. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർ എസ് എസ് അനുകൂലികളെ സർവകലാശാലകളിൽ നിയമിക്കുകയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു. നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്നും ആർഷോ പറഞ്ഞു.കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. കെ എസ് യുവിനും എം എസ് എഫിനും ഇക്കാര്യത്തിൽ മൗനമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർ എസ് എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഗവർണറെന്നും എസ് എഫ് ഐ ആരോപിച്ചു.