പാലക്കാട് തൃത്താലയിൽ രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു
തൃത്താല: പാലക്കാട് തൃത്താലയിൽ രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. ആനക്കര പഞ്ചായത്തിലെ കെസി കുളമ്പിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. തുറക്കൽ വീട്ടിൽ മുഹമ്മദ് മൗലവിയുടെ മകൻ സബാഹുദ്ദീന്റെ വലതു ചെവിയാണ് നായ കടിച്ചെടുത്തത്. വീട്ടുമുറ്റത്തു നിന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ ചെവിയുടെ 75 ശതമാനവും അറ്റുപോയിട്ടുണ്ട്.