ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്‌ജോം’ ചുഴലിക്കാറ്റ്
ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്‌ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശം നല്‍കി. നെല്ലോര്‍, പ്രകാശം, ബപാട്‌ല എന്നിവിടങ്ങളില്‍ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയില്‍ അഞ്ച് ഡാമുകള്‍ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവില്‍ 110 കിലോമീറ്റര്‍ വേഗമാണുള്ളത്.ഇതിനിടെ മഴക്കെടുതി രൂക്ഷമായ ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസുകാരാന് ദാരുണാന്ത്യം. അഴുക്കുചാലില്‍ വീണാണ് പൊലീസുകാരന്‍ മരിച്ചത്. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പേട്ട് എന്നീ ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.