ഗ്യാസ് സിലിണ്ടർ പൊട്ടി വീട്ടയമ്മ അന്തരിച്ചു
നെയ്യാറ്റിൻകര: ഗ്യാസ് സിലിണ്ടറിൽ തീപടർന്ന് വീട്ടയമ്മ അന്തരിച്ചു. പെരുമ്പഴുതൂർ മുട്ടയ്ക്കാട് സ്വദേശി സലിത കുമാരി (52) ആണ് അന്തരിച്ചത് . രാവിലെയാണ് സംഭവം. അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത് . സലിതകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൻ രാഹുലും സമീപവാസികളും ചേർന്ന് സലിതകുമാരിയെ ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സലിതകുമാരി വീടിന് സമീപത്തായി ബേക്കറി കട നടത്തിവരികയായിരുന്നു. അപകടസമയത്ത് മകൾ സ്നേഹ ജോലിക്കു പോയിരുന്നു. മകൻ രാഹുൽ വീട്ടിലുണ്ടായിരുന്നെന്നുമാണ് വിവരം. വീടിൻ്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്ന നിഗമനം. ഭർത്താവ് 15 വർഷം മുമ്പ് അന്തരിച്ചു. അപകടത്തെ തുടർന്ന് നെയ്യാറ്റിൻകര പോലീസ് മേൽ നടപടികൾ ആരംഭിച്ചു.